തൃശൂർ: ലോറി തട്ടിയതിനെത്തുടർന്ന് റോഡരികിലെ പൂമരത്തിന്റെ കൊമ്പ് കാറിനു മുകളിലേക്കു അടർന്നുവീണ് കാർയാത്രക്കാരിയായ യുവതി മരിച്ചു. കമ്പ് ദേഹത്തു കുത്തിക്കയറിയാണ് കാറിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിനി ആതിര (27) മരിച്ചത്.
ഇന്നലെ രാത്രി ഏഴോടെ കടവല്ലൂർ അമ്പലം സ്റ്റോപ്പിനടുത്തായിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്തേക്കു പോവുകയായിരുന്നു ലോറിയും കാറും. വലിയ ലോറിയുടെ മുകൾഭാഗം തട്ടിയാണ് മരക്കൊമ്പ് അടർന്നുവീണത്.
പിറകിൽ വരികയായിരുന്ന കാറിനുള്ളിലേക്കു കൊമ്പ് കുത്തിക്കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.